വോട്ടർ പട്ടികയിൽ വൻ തോതിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിന് പിന്നാലെ രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പു കമ്മഷന്‍റെ കത്ത്

ബംഗളൂരു: കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ വോട്ടർ പട്ടികയിൽ വൻ തോതിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിന് പിന്നാലെ രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പു കമ്മഷന്‍റെ കത്ത്. പത്രസമ്മേളനത്തിൽ ആരോപണങ്ങളുന്നയിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് കർണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ് രാഹുലിന് കത്തയച്ചത്.

വോട്ടർ പട്ടികയിൽ നിന്ന് ഒഴുവാക്കപ്പെട്ടവരുടെ പേരുവിവരങ്ങൾ, അനർഹരായവരുടെ വിവരങ്ങൾ എന്നിവ ഒപ്പിട്ട സത്യവാങ്മൂലത്തിനൊപ്പം സമർപ്പിക്കാനാണ് കത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷണർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായുള്ള സത്യവാങ്മൂലത്തിന്‍റെ മാതൃക തെരഞ്ഞെടുപ്പ് കമ്മിഷൻ രാഹുലിന് അയച്ചിട്ടുണ്ട്. വിഷയത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് കത്തിൽ വ്യക്തമാക്കുന്നു.

ബിജെപിയുമായി ചേർന്ന് തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും വോട്ടുമോഷണം നടന്നുവെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. വാർത്താ സമ്മേളനം വിളിച്ച് വോട്ട് മോഷണം എന്ന പേരിൽ പ്രസന്‍റേഷൻ കാണിച്ചുകൊണ്ടായിരുന്നു രാഹുലിന്‍റെ വാർത്താ സമ്മേളനം.

ചില തെരഞ്ഞെടുപ്പ് ഫലം ഞെട്ടിച്ചു. മഹാരാഷ്ട്രയിൽ അഞ്ചുവർഷത്തിൽ ചേർത്തവരെക്കാൾ കൂടുതൽ അഞ്ചുമാസം കൊണ്ട് ചേർത്തു. ഹരിയാനയിലെയും കർണാടകയിലെയും തെരഞ്ഞെടുപ്പ് തീയതികൾ മാറ്റിയതിൽ സംശയമുണ്ടെന്നും രാഹുൽ‌ പറഞ്ഞു.

മഹാരാഷ്ട്രയിൽ 5 മണിക്ക് ശേഷം പോളിങ് നിരക്ക് വർധിച്ചു. വോട്ടർ പട്ടിക നൽകാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ വിസമ്മതിച്ചു. മഹാരാഷ്ട്രയിൽ മാത്രം 40 ലക്ഷം വോട്ടർമാർ എത്തി. സിസിടിവി ദൃശ‍്യങ്ങൾ ലഭിക്കാതിരിക്കാനായി തെരഞ്ഞെടുപ്പ് കമ്മിഷൻ നിയമങ്ങൾ മാറ്റി. 45 ദിവസങ്ങൾ കഴിയുമ്പോൾ സിസിടിവി ദൃശ‍്യങ്ങൾ നശിപ്പിക്കുമെന്ന് കമ്മിഷൻ പറഞ്ഞുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.
Previous Post Next Post