തിരുവനന്തപുരം: സംസ്ഥാനത്തെ വിദ‍്യാഭ‍്യാസ മേഖലയ്ക്ക് കേന്ദ്രത്തിൽ നിന്നും ഫണ്ട് ലഭിക്കുന്നില്ലെന്ന് വിദ‍്യാഭ‍്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഈ വർഷം വിദ‍്യാഭ‍്യാസ മേഖലയ്ക്ക് ലഭിച്ചത് പൂജ‍്യം തുകയാണെന്നും ഇത് അനീതിയാണെന്നും ഒരു തരത്തിലും ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
കേന്ദ്ര ഫണ്ടിൽ നിന്നുമാണ് കുട്ടികളുടെ യൂണിഫോമിനും ഭക്ഷണത്തിനുമായ പണം അനുവദിക്കുന്നതെന്നും ബിജെപി സംസ്ഥാന നേതൃത്വം ഇതിന് മറുപടി നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം പിഎം ശ്രീ പദ്ധതി കേരളത്തിന് വേണ്ടെന്നും അതിൽ പറയുന്നതെല്ലാം കേരളത്തിൽ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.