
മൂന്നര വയസ്സുള്ള സഹോദരനൊപ്പം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം.
ലിയോൺ നഗറിൽ മത്സ്യതൊഴിലാളിയായ ആരോഗ്യ ജെനോ-ഡയാന ദമ്പതികളുടെ മകൾ റിയാനയാണ് മരിച്ചത്. ഈസമയം മാതാവ് അടുക്കളയിൽ ജോലി തിരക്കിലായിരുന്നു. കുട്ടികളുടെ ശബ്ദം കേൾക്കാത്തതിനെ തുടർന്ന് മാതാവ് മുറ്റത്ത് വന്ന് നോക്കുമ്പോൾ ബക്കറ്റിലെ വെള്ളത്തിൽ തലകീഴായി കുഞ്ഞ് കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കുളച്ചൽ പൊലീസ് സ്ഥലത്തെത്തി.