തടി കുറയ്ക്കാൻ ശ്രമിച്ച് ശ്രമിച്ച് മടുത്തോ?. എങ്കില്‍ വീട്ടില്‍ തന്നെ പരീക്ഷികാവുന്ന ഒരു ഡയറ്റ് സീക്രട്ട്


തടി കുറയ്ക്കാൻ ശ്രമിച്ച് ശ്രമിച്ച് മടുത്തോ?. എങ്കില്‍ വീട്ടില്‍ തന്നെ പരീക്ഷികാവുന്ന ഒരു ഡയറ്റ് സീക്രട്ട് പറഞ്ഞു തരാം. ഫിറ്റ്നസ് ട്രെയിനര്‍ ആയ അമാക തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.വെറും നാല് മാസം കൊണ്ട് 25 കിലോ ശരീരഭാരം ഡയറ്റില്‍ വരുത്തിയ ഈ ചെറിയ മാറ്റങ്ങള്‍ കൊണ്ട് കുറച്ചതെന്ന് അമാക പറയുന്നു.

ചെറുചൂടുവെള്ളത്തില്‍ നാരങ്ങനീര്

രാത്രി കിടക്കുന്നതിന് 20–30 മിനിറ്റ് മുമ്പ്, ഒരു ഗ്ലാസ് ചെറുചൂടു വെള്ളത്തില്‍ പകുതി മുറിച്ച നാരങ്ങ നീര് പിഴിഞ്ഞു ചേര്‍ത്ത് കുടിക്കാം. ഇത് ദഹനത്തിന് മികച്ചതാണ് വയറു വീര്‍ക്കല്‍ കുറയ്ക്കാനും ഇത് സഹായിക്കും. മാത്രമല്ല, മെറ്റബോളിസത്തെ പ്രോത്സാഹിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

കറുവപ്പട്ട വെള്ളം

കറുവപ്പട്ട രക്തത്തിലെ പഞ്ചസാരയെ സന്തുലിതമാക്കാന്‍ സഹായിക്കും. ഇത് അമിത വിശപ്പ് കുറയ്ക്കാനും ഉറങ്ങുമ്പോള്‍ കൊഴുപ്പ് കത്തിക്കാനും സഹായിക്കും. ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ കറുവപ്പട്ട പൊടി അല്ലെങ്കില്‍ ഒരു സ്റ്റിക്ക് അഞ്ച് മിനിറ്റ് തിളപ്പിച്ചു കുടിക്കാം.

ഇഞ്ചി ചായ

ഇഞ്ചി വയറിനെ ശാന്തമാക്കാനും കൊഴുപ്പ് കത്തിക്കാനും മെച്ചപ്പെട്ട ഉറക്കത്തിനും സഹായിക്കും. ഇത് ശരീരഭാരം കുറയ്ക്കാന്‍ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഒരു ഗ്ലാസ് വെള്ള തിളപ്പിച്ച ശേഷം ചെറിയ ഒരു കഷ്ണം ഇഞ്ചി അരിഞ്ഞതോ അരച്ചതോ ചേര്‍ക്കാം, അതിലേക്ക് ഗ്രീന്‍ ടീ ബാഗ് കൂടി മുക്കിവയ്ക്കാം. അരിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്.


Previous Post Next Post