റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ കാർ ഇടിച്ചു അപകടം; മധ്യവയസ്കന് ദാരുണാന്ത്യം


        

പത്തനംതിട്ട: പത്തനംതിട്ട ഏനാത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. അമിതവേഗത്തിൽ എത്തിയ കാറിടിച്ചാണ് റോഡിൽ നിന്നയാൾ മരിച്ചത്. റോഡ് മുറിച്ചു കടക്കാൻ നിന്ന കോട്ടയം സ്വദേശി സുജിത്താണ് (50) മരിച്ചത്. മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ കാറാണ് അപകടമുണ്ടാക്കിയത്. സുജിത്ത് വാഹനം നിർത്തി സമീപത്തെ ഭക്ഷണശാലയിലേക്ക് പോവുമ്പോഴായിരുന്നു അപകടം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Previous Post Next Post