
ബിഗ് ബോസ് വീട്ടില്‍ നിന്ന് ഇന്ന് ഒരാള്‍ കൂടി പുറത്തായി. ആര്‍ ജെ ബിൻസിയാണ് പ്രേക്ഷക വിധി പ്രകാരം ഇന്ന് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയത്. ബിഗ് ബോസ് വീട്ടില്‍ നിന്ന് തനിക്ക് കൊതി തീര്‍ന്നിട്ടില്ല എന്നായിരുന്നു പിന്നീട് മോഹൻലാലിനോട് ആര്‍ജെ ബിൻസി പ്രതികരിച്ചത്. ഇനി ഫുള്‍ പവര്‍ ആയിട്ട് ഞാനങ്ങ് തുടരും എന്നും ബിൻസി പ്രതികരിച്ചു.

ബിൻസിയുടെ വാക്കുകള്‍
ഒരുപാട് ആഗ്രഹിച്ച് വന്നതാണ് ഞാൻ. ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങനെ ആകുമെന്ന്. ഹൃദയം കൊണ്ട് ഒരുപാട് ആഗ്രഹിച്ചു, ബിഗ് ബോസ് വീട്ടില്‍ തുടരണം എന്ന്. ഗെയിം എന്താണ് എന്ന് മനസ്സിലാക്കി അറിഞ്ഞ് നില്‍ക്കുകയായിരുന്നു ഞാൻ. എന്റെ കൂറച്ചു കൂടി പുറത്തുവരാനുണ്ടായിരുന്നു. എന്റെ 90 ശതമാനം ഞാൻ ഇവിടെ വീട്ടില്‍ കൊടുത്തിട്ടുണ്ട്. ഞാൻ കുറച്ച് വഴക്കാളിയാണ്. അത് ഞാൻ പുറത്ത് ഇറക്കിയില്ലായിരുന്നു. പിന്തുണച്ച എല്ലാവര്‍ക്കും എന്റെ നന്ദി.