കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ച് കയറി അപകടം.. ഒരു മരണം…




കോട്ടയം കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ജനറല്‍ ആശുപത്രി പടിയില്‍ ദേശീയ പാത 183ല്‍ കാര്‍ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ച് കയറി അപകടം. സംഭവത്തില്‍ ഒരു മരണം. തമ്പലക്കാട് സ്വദേശി കീച്ചേരില്‍ അഭിജിത്താണ് മരിച്ചത്. അഭിജിത്തിനെ കൂടാതെ വാഹനത്തിലുണ്ടായിരുന്ന അഭിജിത്തിന്റെ സഹോദരി ആതിര, ദീപു ഗോപാല കൃഷ്ണന്‍, എന്നിവര്‍ക്ക് അപകടത്തില്‍ സാരമായി പരിക്കേറ്റു.

ദീപുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും ആതിരയെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. കാഞ്ഞിരപ്പള്ളിയില്‍ നിന്നും പൊന്‍കുന്നത്തിന് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ കെട്ടിടത്തില്‍ ഇടിക്കുകയായിരുന്നു.
Previous Post Next Post