വാഴൂരിൽ ബൈക്ക് റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം നഷ്ടപ്പെട്ട് 18 കാരന് ദാരുണാന്ത്യം അപകടം ഇന്നലെ രാത്രി


കോട്ടയം : വാഴൂർ നെടുമാവ് പള്ളിയുടെ സമീപം  മുക്കാലി റോഡിൽ ഇന്നലെ രാത്രി  യുവാക്കൾ യാത്ര ചെയ്ത ബൈക്ക് റോഡിലെ കുഴിയിൽ വീണ്  അപകടത്തിൽപെട്ട് 
ഒരാൾക്ക് ദാരുണഅന്ത്യം.വാഴൂർ പുളിക്കൽ കവല സ്വദേശി ഏഴേലിൽ
രാഘവ് രാജേഷ്(18) ആണ് മരിച്ചത് 
 രണ്ടു പേർക്ക്  അപകടത്തിൽ ഗുരുതര പരിക്കും ഉണ്ട്  തിരുവോണ ദിവസം നടന്ന ഈ അപകടം നാടിനെ നടുക്കി. നെടുമാവ് മുക്കാലി റോഡിന്റെ ശോചിയവസ്ഥ വളരെ കാലം ആയി പൊതു സമൂഹം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരുന്നു എങ്കിലും റോഡിൻ്റെ ശോച്യാവസ്ഥ ഇതു വരെ പരിഹരിക്കപ്പെട്ടിട്ടില്ല 
Previous Post Next Post