ആകാശം ഇരുളുപരക്കും...2025ലെ അവസാന സൂര്യഗ്രഹണം ഇന്ന്; എവിടെയൊക്കെ കാണാം…





2025-ലെ രണ്ടാമത്തെയും അവസാനത്തേയും സൂര്യഗ്രഹണം ഇന്ന് (സെപ്റ്റംബര്‍ 21) നടക്കും. പൂര്‍ണ സൂര്യഗ്രഹണമല്ല, ഭാഗിക സൂര്യഗ്രഹണമാണ് (Partial Eclipse) ഇന്ന് നടക്കാനിരിക്കുന്നത്. ഗ്രഹണ സമയത്ത് ചന്ദ്രന്‍ സൂര്യനെ ഭാഗികമായി മറയ്‌ക്കും. നിര്‍ഭാഗ്യവശാല്‍ ഇന്ത്യക്കാര്‍ക്ക് ഈ ആകാശ വിരുന്ന് കാണാനുള്ള ഭാഗ്യമില്ല. ലോകത്തിന്‍റെ ഏതൊക്കെ ഭാഗങ്ങളില്‍ ഈ ഭാഗിക സൂര്യഗ്രഹണം കാണാമെന്ന് നോക്കാം.

ഓസ്‌ട്രേലിയ, അന്‍റാര്‍ട്ടിക്ക, പസഫിക് സമുദ്ര ഭാഗങ്ങള്‍, അറ്റ്‌ലാന്‍റിക് എന്നിവിടങ്ങളില്‍ ഇന്നത്തെ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. ഇന്ത്യന്‍ സമയം രാത്രി 10.59നാണ് (5:53 pm EDT) ഈ സൂര്യഗ്രഹണം ആരംഭിക്കുന്നത്. ഇന്ത്യയില്‍ രാത്രി സമയമാണ് ഇതെന്നതിനാല്‍ സൂര്യഗ്രഹണം ദൃശ്യമാവില്ല. നാളെ (സെപ്റ്റംബര്‍ 22) പുലര്‍ച്ചെ 3.23ന് ഗ്രഹണം അവസാനിക്കും (3:41 am EDT). നാളെ പുലര്‍ച്ചെ 1.11-ഓടെയാവും ഗ്രഹണം ഉച്ചസ്ഥായിയിലെത്തുക. ഇന്ത്യയില്‍ നേരിട്ട് കാണാനാവില്ലെങ്കിലും സൂര്യഗ്രഹണം വിവിധ ലൈവ് സ്‌ട്രീമിംഗുകളിലൂടെ കാണാനാകും. ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമുള്ള മലയാളികള്‍ക്ക് ഈ ഭാഗിക സൂര്യഗ്രഹണം ആസ്വദിക്കാം. ഓസ്‌ട്രേലിയയില്‍ പ്രാദേശിക സമയം രാവിലെ 6.13 മുതല്‍ 7.36 വരെയും, ന്യൂസിലന്‍ഡില്‍ രാവിലെ 5.41 മുതല്‍ 8.36 വരെയും സൂര്യഗ്രഹണം ദൃശ്യമാകും.2025-ലെ അവസാന സൂര്യഗ്രഹണമാണ് സെപ്റ്റംബര്‍ 21ന് നടക്കാനിരിക്കുന്നത്. ഇത് കഴിഞ്ഞാല്‍ അടുത്ത സൂര്യഗ്രഹണത്തിനായി 2026 ഫെബ്രുവരി 17 വരെ കാത്തിരിക്കണം
Previous Post Next Post