അഫ്ഗാനിസ്ഥാനിലെ ഭൂകമ്പം; 2217 മരണം, 4000ത്തിൽ അധികം ആളുകൾ പരിക്കേറ്റ് ചികിത്സയിൽ



കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2200 കവിഞ്ഞു. 2217 പേരാണ് മരിച്ചത്. 4000ത്തിൽ അധികം ആളുകൾ പരുക്കേറ്റ് ചികിത്സയിലാണ്. താലിബാൻ ഭരണകൂടമാണ് മരിച്ചവരുടെ എണ്ണം പുറത്തു വിട്ടത്. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

ഒട്ടേറെപ്പേരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും കൂടുമെന്നാണ് റിപ്പോർട്ട്.

ശനിയാഴ്ചയാണ് അഫ്ഗാൻ അതിർത്തി പ്രദേശമായ ഹെറാത്ത് പ്രവിശ്യയിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടർ ചലനങ്ങളുമുണ്ടായത്. അൽപ്പ സമയത്തിനു ശേഷം മറ്റൊരു ഭൂചലനം കൂടി ഉണ്ടായി. നംഗഹാറിലെ ബസവാളുവിന് സമീപത്ത് വച്ചായിരുന്നു 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നൂർ ഗുൽ, സോക്കി, വാട്പൂർ, മനോഗി, ചപദാരെ എന്നീ ജില്ലകളിലാണ് കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്.
Previous Post Next Post