
തിരുവനന്തപുരം: തിരുവനന്തപുരത്ത് പൂക്കടയിൽ കത്തിക്കുത്ത്. നെടുമങ്ങാടാണ് സംഭവം. തമിഴ്നാട് സ്വദേശി അനീസ് കുമാനെയാണ് പൂക്കടയിലെ ജീവനക്കാരനായ കട്ടപ്പ കുത്തിയത്. പൂക്കട ഉടമ രാജനെയും കട്ടപ്പയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
പണം നൽകുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് കാരണം. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട കട്ടപ്പയെ പൊലീസ് പിടികൂടുകയായിരുന്നു. രാജന്റെ കടയിൽ പൂക്കൾ എത്തിച്ചു നൽകിയിരുന്നത് കുത്തേറ്റ അനീസാണ്.
രാജനും അനീസും തമ്മിലാണ് തർക്കം ഉണ്ടായത്. പിന്നാലെ പൂവെട്ടുന്ന കത്രിക ഉപയോഗിച്ച് കട്ടപ്പ അനീസിന്റെ നെഞ്ചിന് കുത്തുകയായിരുന്നു. അനീസിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.