നബിദിന പരിപാടിക്കിടെ.. കോൽക്കളിക്കിടെ 45കാരൻ കുഴഞ്ഞുവീണ് മരിച്ചു



നബിദിന പരിപാടിയിലെ കോൽക്കളിക്കിടയിൽ 45 വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. ആദൂർ ചുള്ളിയിൽ ഗഫൂറാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. നബിദിന ആഘോഷ പരിപാടികളുടെ ഭാഗമായി ആദൂർ മദ്രസയിൽ നടന്ന കോൽക്കളിയിൽ കളിച്ച് കൊണ്ടിരിക്കുമ്പോൾ ഗഫൂർ കുഴഞ്ഞു വീഴുകയായിരുന്നു.

തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു


        
Previous Post Next Post