കോട്ടയം മെഡിക്കൽ കോളേജ് പരിസരത്ത് സ്ഥിരമായി മൊബൈൽ മോഷണം നടത്തി വന്ന ആൾ പിടിയിൽ പിടിയിലായത് ...





 കോട്ടയം  മെഡിക്കൽ കോളേജ് പരിസരത്ത്   സ്ഥിരമായി മൊബൈൽ   മോഷണം നടത്തി വന്ന  സലിം PA      S/O  അബ്ദുൾ  റഹ്‌മാൻ, പാറക്കൽ വീട്   , മള്ളൂശ്ശേരി  പെരുമ്പായിക്കാട്   വില്ലേജ് കോട്ടയം എന്നയാളെ  ഗാന്ധിനഗർ പോലീസ് അറസ്റ്റ്  ചെയ്തു .    കോടതി  മുമ്പാകെ  ഹാജരാക്കിയ പ്രതിയെ    റിമാൻഡ്  ചെയ്തു.  കോട്ടയം ഈസ്റ്റ് , കോട്ടയം വെസ്റ്റ്  , ഗാന്ധിനഗർ     എന്നീ പോലീസ് സ്റ്റേഷനുകളിൽ   വിവിധ മോഷണ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതി ആയതിലേക്ക്  കോടതിയിൽ   വിചാരണ നേരിട്ട് വരികയാണ്. . ഇയാൾ   കൂടുതൽ  കേസുകളിൽ  ഉൾപ്പെട്ടിട്ടുണ്ടോ  എന്നറിയുന്നതിലേക്ക്   കസ്റ്റഡിയിൽ വാങ്ങി ചോദ്യം  ചെയ്യും.  ഗാന്ധിനഗർ പോലീസ്   സ്റ്റേഷൻ SHO  ശ്രീജിത്ത് ടി  , SI ജയപ്രകാശ്  എൻ   ,  SCPO മാരായ രഞ്ജിത് ടി ആർ , സുനു ഗോപി  , ശ്രീനിഷ് തങ്കപ്പൻ , ശ്രീജിത്ത് , രാജീവ്   എന്നിവരടങ്ങിയ പോലീസ് സംഘമാണ്  പ്രതിയെ അറസ്റ് ചെയ്തത്.
Previous Post Next Post