കോടതി വളപ്പിൽ സിനിമാ സ്റ്റൈൽ ആക്ഷൻ…പൊലീസുകാരെ തള്ളി മാറ്റി ഓടി പ്രതി, ഓടിച്ചിട്ട് പിടികൂടി…


മലപ്പുറം : പൊന്നാനിയില്‍ കോടതിയില്‍ ഹാജരാക്കാനെത്തിച്ച പ്രതി എസ്‌കോര്‍ട്ട് പൊലീസുകാരെ തള്ളി മാറ്റി കൈവിലങ്ങുമായി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പൊലീസിന്റെ സമയോചിത ഇടപെടലില്‍ പ്രതിയെ പിടികൂടി. ഇയാള്‍ കോടതി പരിസരത്തും ജയില്‍ പരിസരത്തും അക്രമാസക്തമായി പെരുമാറുകയും ചെയ്തു.

യുവാക്കളെ സംഘം ചേര്‍ന്ന് ആക്രമിച്ച കേസില്‍ അറസ്റ്റിലായ ഈശ്വരമംഗലം സ്വദേശി കാളന്റെപുരയ്ക്കല്‍ ഇര്‍ഷാദാണ് (24) ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. പൊന്നാനി നരിപ്പറമ്പ് ഗുലാബ് നഗറില്‍ മൂന്ന് യുവാക്കളെ സംഘം ചേര്‍ന്ന് ആക്രമിച്ച കേസില്‍ ഒളിവില്‍ പോയ മുഖ്യ പ്രതിയായ ഇര്‍ഷാദിനെ സുഹൃത്തിനൊപ്പം കണ്ണൂര്‍ ഇരിട്ടിയിലെ കര്‍ണാടക അതിര്‍ ത്തിയില്‍നിന്ന് ഇരിട്ടി പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്.
Previous Post Next Post