ആധാർ ഇല്ലാത്ത കുട്ടികൾക്ക് സൗജന്യ യൂനിഫോമും പാഠപുസ്തകവും ഇല്ല -മന്ത്രി വി. ശിവൻകുട്ടി





 



തിരുവനന്തപുരം:സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പ്രവേശനം നേടിയ വിദ്യാർഥികളിൽ ആറാം പ്രവൃത്തി ദിവസത്തിനകം ആധാർ നമ്പർ ലഭ്യമാക്കാത്തവർക്ക് സൗജന്യ യൂനിഫോമും പാഠപുസ്തകങ്ങളും ലഭ്യമാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.

കുറുക്കോളി മൊയ്തീന്‍റെ നിയമസഭ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. ഈ അധ്യയന വർഷം 57,130 വിദ്യാർഥികൾക്ക് ആറാം പ്രവൃത്തി ദിവസം യു.ഐ.ഡി നമ്പർ ലഭിച്ചിരുന്നില്ല. പാഠപുസ്തക അച്ചടി നേരത്തെ ആരംഭിക്കുന്നതിനാൽ മുൻവർഷത്തെ യു.ഐ.ഡി അടിസ്ഥാനമാക്കിയാണ് വിതരണം നടത്തുന്നത്. പാഠപുസ്തക ഇൻഡൻറ് മുൻകൂട്ടി രേഖപ്പെടുത്തുന്നതിനാൽ ആകെ കുട്ടികളുടെ രണ്ട് ശതമാനം മാത്രമാണ് ഇൻഡൻറ് അധികരിച്ച് രേഖപ്പെടുത്താൻ അനുവദിച്ചിട്ടുള്ളൂ.
മുൻവർഷത്തേക്കാൾ രണ്ട് ശതമാനത്തിൽ അധികം കുട്ടികൾ വിദ്യാലയത്തിൽ വർധിച്ചാൽ അവർക്ക് സൗജന്യ പാഠപുസ്തകം ലഭ്യമാകാതെ പഠിക്കേണ്ട സാഹചര്യം ഉണ്ടാകാമെന്നും മന്ത്രി വ്യക്തമാക്കി.









Previous Post Next Post