വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്;ഏറ്റുമാനൂർ സ്വദേശിനിയിൽ നിന്നും രണ്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ;പ്രതി ഏറ്റുമാനൂർ പോലീസിന്റെ പിടിയിലായി



കോട്ടയം:വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ പ്രതി പിടിയിൽ.
കൊല്ലം പത്തനാപുരം സ്വദേശി ജോൺ പ്രിൻസ് ഇടിക്കുള (39) ആണ് ഏറ്റുമാനൂർ പോലീസിന്റെ പിടിയിലായത്.

ജോജോ അസോസിയേറ്റ്സ് ആൻഡ് റിക്രൂട്ട്മെന്റ് കൺസൽട്ടൻസി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലൂടെ ന്യൂസിലാൻഡിൽ കെയർ അസിസ്റ്റന്റ് ആയി ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഏറ്റുമാനൂർ സ്വദേശിനിയിൽ നിന്നും രണ്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് നടപടി.

2024 ൽ ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബാങ്ക് അക്കൗണ്ട് മുഖാന്തിരം പണം കൊടുത്ത് ദീർഘകാലമായിട്ടും ജോലിയോ പണമോ തിരികെ കിട്ടാതെ വന്നതിനെ തുടർന്ന് ഏറ്റുമാനൂർ സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

ഐ.പി എസ്.എച്.ഒ അൻസിൽ എ. എസ്, എസ്.ഐ അഖിൽദേവ്, എസ്.ഐ സുനിൽകുമാർ, എഎസ്.ഐ മാരായ രാജേഷ് ഖന്ന,ജിഷ പി.എസ് , സിപിഓമാരായ അനീഷ് വി കെ, ഡെന്നി പി ജോയ് എന്നിവരടങ്ങിയ പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.പ്രതിക്കെതിരെ പത്തനാപുരം സ്റ്റേഷനിൽ രണ്ടും കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ ഒന്നും സമാനമായ കേസുകൾ നിലവിലുണ്ട്.

Previous Post Next Post