കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കാൽനട യാത്രക്കാരന്റെ കാലിലൂടെ ബസ് കയറിയിറങ്ങി. കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലാണ് സംഭവം. പൈനാപ്പടിയിൽ ഹക്കിമിന്റെ (67) കാലിലൂടെയാണു സ്വകാര്യ ബസ് കയറിയിറങ്ങിയത്. റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം.
കാലിന് ഗുരുതരമായി പരുക്കേറ്റ ഹക്കിമിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ട – കാഞ്ഞിരപ്പള്ളി റൂട്ടിലോടുന്ന റോബിൻ ബസാണ് അപകടത്തിനിടയാക്കിയത്. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.