ഗതാഗത മന്ത്രിയ്ക്ക് അനിഷ്ടം…മാനദണ്ഡങ്ങള്‍ പാലിക്കാതെ എംവിഡി ഉദ്യോഗസ്ഥന് സ്ഥലം മാറ്റം…




തിരുവനന്തപുരം: മോട്ടോര്‍ വെഹിക്കിള്‍ ഓഫീസേഴ്സ് അസോസിയേഷൻ നേതാവിനെ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയതിൽ ഉദ്യോഗസ്ഥര്‍ക്കിടയിൽ അതൃപ്തി. ജനറൽ ട്രാന്‍സ്ഫര്‍ ഉത്തരവിൽ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് ട്രാന്‍സ്ഫറായി ദിവസങ്ങള്‍ക്കുള്ളിലാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എഎസ് വിനോദിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയത്.

ഗതാഗത മന്ത്രിയുടെ അനിഷ്ടത്തെ തുടര്‍ന്നാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എഎസ് വിനോദിനെ സര്‍ക്കാര്‍ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയതെന്നാണ് അസോസിയേഷന്‍റെ ആരോപണം. മാനദണ്ഡമില്ലാതെയാണ് സ്ഥലംമാറ്റമെന്ന വിനോദിന്‍റെ പരാതിയിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ട്രാന്‍സ്ഫര്‍ ഉത്തരവ് രണ്ടാഴ്ചത്തേക്ക് താൽക്കാലികമായി സ്റ്റേ ചെയ്തെങ്കിലും മോട്ടോര്‍ വെഹിക്കിള്‍ ഓഫീസേഴ്സ് അസോസിയേഷനിൽ ഗതാഗത മന്ത്രിയുമായുള്ള അതൃപ്തി പുകയുകയാണ്.
Previous Post Next Post