തിരുവനന്തപുരത്ത് എസ്എപി ക്യാമ്പിലെ പൊലീസ് ട്രെയിനി തൂങ്ങിമരിച്ച നിലയിൽ



തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്എപി ക്യാമ്പിലെ പൊലീസ് ട്രെയിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊലീസ് ട്രെയിനിയായ ആനന്ദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

കഴിഞ്ഞ ദിവസം ആനന്ദ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പിന്നീട് ചികിത്സക്കു ശേഷം ക്യാമ്പിൽ വിശ്രമിക്കുകയായിരുന്നു ആനന്ദ്. ഇന്ന് രാവിലെ ബാത്ത് റൂമിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

മറ്റുള്ളവർ ഗ്രൗണ്ടിൽ പോയപ്പോഴാണ് ആനന്ദ് തൂങ്ങി മരിച്ചത്. ബി കമ്പനി പ്ലാറ്റുൺ ലീഡറായിരുന്നു ആനന്ദ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിവരികയാണ്.
Previous Post Next Post