പ്രതിയുമായി ​പ്രണയബന്ധം തുടരാൻ താൽപര്യം.. പോക്​സോ കേസ് റദ്ദാക്കി ഹൈക്കോടതി…


        

പ്ര​തി​യു​മാ​യി ​പ്ര​ണ​യ​ബ​ന്ധം തു​ട​രാ​നു​ള്ള പെ​ൺ​കു​ട്ടി​യു​ടെ താ​ൽ​പ​ര്യ​മ​ട​ക്കം പ​രി​ഗ​ണി​ച്ച്​ 18കാ​ര​നെ​തി​രാ​യ പോ​ക്​​സോ കേ​സ് ഹൈ​കോ​ട​തി റ​ദ്ദാ​ക്കി. വി​ഷ​യം ഒ​ത്തു​തീ​ർ​പ്പാ​ക്കി​യെ​ന്നും പ​രാ​തി​യി​ല്ലെ​ന്നും ഇ​ര​ക്കൊ​പ്പം മാ​താ​പി​താ​ക്ക​ളും അ​റി​യി​ച്ച​തോ​ടെ​യാ​ണ്​ പ്ര​ണ​യി​ച്ച പെ​ൺ​കു​ട്ടി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച്​ ചി​റ​യി​ൻ​കീ​ഴ്​ പൊ​ലീ​സെ​ടു​ത്ത കേ​സ്​ ജ​സ്റ്റി​സ് ജി. ​ഗി​രീ​ഷ്​ റ​ദ്ദാ​ക്കി​യ​ത്. പെ​ൺ​കു​ട്ടി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ശാ​രീ​രി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ട​താ​യി​രു​ന്നു കേ​സി​നി​ട​യാ​ക്കി​യ​ത്. പെ​ൺ​കു​ട്ടി​ക്ക് പ​തി​നേ​ഴ​ര വ​യ​സ്സാ​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വ​ങ്ങ​ൾ.

ആ​റു​മാ​സം​കൂ​ടി ക​ഴി​ഞ്ഞാ​ണ് സം​ഭ​വ​ങ്ങ​ളെ​ങ്കി​ൽ അ​ത് ഉ​ഭ​യ​സ​മ്മ​ത​ത്തോ​ടെ​യാ​ണെ​ന്ന് ക​ണ​ക്കാ​ക്കു​മാ​യി​രു​ന്നു​വെ​ന്ന്​ സിം​ഗി​ൾ​ബെ​ഞ്ച് വി​ല​യി​രു​ത്തി. അ​തി​നാ​ൽ, ക​ഠി​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ അ​നു​ചി​ത​മാ​കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ തു​ട​രു​ന്ന​ത് ഹ​ര​ജി​ക്കാ​ര​ന്റെ ഭാ​വി​ക്ക് ദോ​ഷ​മാ​വു​ക​യും പ്ര​ണ​യ​ബ​ന്ധം വി​വാ​ഹ​ത്തി​ലെ​ത്താ​നു​ള്ള സാ​ധ്യ​ത​യി​ല്ലാ​താ​ക്കു​ക​യും​ചെ​യ്തു. നി​ല​വി​ൽ പ​രാ​തി​ക​ൾ ഇ​ല്ലാ​ത്ത​തും പ​രി​ഗ​ണി​ച്ചു.


        

Previous Post Next Post