വിദ്യാർത്ഥികൾക്ക് എംഡിഎംഎ വിറ്റതിന് യൂട്യൂബര്‍ പിടിയില്‍...


വിദ്യാർത്ഥികൾക്ക് എംഡിഎംഎ വിറ്റതിന് യൂട്യൂബര്‍ പിടിയില്‍. കൊല്ലം സ്വദേശി ഹാരിസിനെയാണ് കുസാറ്റിന്റെ പരിസരത്ത് നിന്നും പിടികൂടിയത്. കുസാറ്റിലെ വിദ്യാര്‍ഥികള്‍കടക്കം വിതരണത്തിനെത്തിച്ച ഇരുപത് ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎ വാങ്ങി എത്തിയതിന് പിന്നാലെയാണ് ഡാന്‍സാഫ് സംഘം പിടികൂടിയത്.

ബെംഗളൂരുവില്‍ നിന്നെത്തിക്കുന്ന മയക്കുമരുന്ന് ഇയാള്‍ കുസാറ്റ് പരിസരത്ത് വില്‍പ്പന നടത്തുന്നതായി ഡാന്‍സാഫ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. ദിവസങ്ങളായി ഡാന്‍സാഫ് സംഘം ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു.

Previous Post Next Post