നേർക്കുനേർ കൂട്ടിയിടച്ച് കെഎസ്ആ‍ർടിസിയും സ്വകാര്യ ബസും.. നിരവധിപ്പേർക്ക്…




കൊല്ലം ഓയൂരിൽ കെഎസ്ആർടിസി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുളത്തുപ്പുഴയിലേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും എതിരെ വന്ന സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത്. നാട്ടുകാരും പൊലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

മറ്റൊരു സംഭവത്തിൽ കൊല്ലം കൊട്ടാരക്കരയിൽ ട്രെയിന് അടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു. കടയ്ക്കൽ സ്വദേശിനി മിനി (42) ആണ് മരിച്ചത്. മകളെ യാത്രയയക്കാനായി റെയിൽവേ സ്റ്റേഷനിലെത്തി ലഗേജ് വച്ച് തിരിച്ചിറങ്ങവെയായിരുന്നു അപകടം. ട്രെയിൻ മുന്നോട്ട് എടുത്തപ്പോൾ മിനി വീഴുകയായിരുന്നു
Previous Post Next Post