സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 80,880 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 10,110 രൂപ നല്‍കണം. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 79,480 രൂപയാരുന്നു. കുറച്ചു ദിവസമായി 80,000ത്തിനോട് അടുത്തു വരുകയായിരുന്ന സ്വര്‍ണവില.
ട്രംപ്-സെലന്‍സ്‌കി കൂടിക്കാഴ്ചയോട് വിപണി വലിയ രീതിയില്‍ പ്രതികരിച്ചിട്ടില്ല. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും പ്രാദേശിക ആവശ്യകതകളിലെ ഏറ്റക്കുറച്ചിലുകളുമാണ് സ്വര്‍ണവിലയിലെ മാറ്റത്തിന് കാരണം.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ടാണ് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.