
പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്ത് മടങ്ങിയ ഓർക്കസ്ട്രാ ടീമിൽ പെട്ട യുവാക്കൾ സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കുട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. നെടുമങ്ങാട് എള്ളുവിള കൊങ്ങംകോട് അനുഗ്രഹ ഭവനിൽ ബീനഷ് രാജ് (21) ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് 3.20നാണ് അപകടം ഉണ്ടായത്.
പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മന്ദിരം ജംഗ്ഷനും വാളിപ്ലാക്കൽ പിടിക്കും മധ്യേ കാറുകൾ തമ്മിൽ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ബിനേഷ് ആണ് വാഹനം ഓടിച്ചിരുന്നത്. രണ്ട് പേർക്ക് പരിക്കേറ്റു. നെടുമങ്ങാട് സ്വദേശി രാജേഷ്, തിരുവനന്തപുരം സ്വദേശി ഡോണി(25) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി