പോലീസ് ആസ്ഥാനത്തെ എഐജി വി.ജി. വിനോദ് കുമാറിന്റെ സ്വകാര്യവാഹനമിടിച്ചുണ്ടായ അപകടത്തില്‍ വിചിത്ര നടപടിയുമായി പോലീസ്.പരിക്കേറ്റ കാല്‍നടക്കാരനായ യുവാവിനെ പ്രതിയാക്കി തിരുവല്ല പോലീസ്


പോലീസ് ആസ്ഥാനത്തെ എഐജി വി.ജി. വിനോദ് കുമാറിന്റെ സ്വകാര്യവാഹനമിടിച്ചുണ്ടായ അപകടത്തില്‍ വിചിത്ര നടപടിയുമായി പോലീസ്.പരിക്കേറ്റ കാല്‍നടക്കാരനായ യുവാവിനെ പ്രതിയാക്കി തിരുവല്ല പോലീസ് കേസെടുത്തു. പത്തനംതിട്ട എസ്പി അറിയാതെയാണ് പോലീസിന്റെ ഈ നടപടി.
ഓഗസ്റ്റ് 30-ന് തിരുവല്ലയില്‍ വെച്ചാണ് വിനോദ് കുമാറിന്റെ സ്വകാര്യവാഹനം അപകടത്തില്‍പ്പെടുന്നത്. അദ്ദേഹം തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് വരികയായിരുന്നു. അപകടത്തില്‍ കാല്‍നടക്കാരനായ ഇതരസംസ്ഥാനതൊഴിലാളിക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ഇതരസംസ്ഥാനതൊഴിലാളിയായ കാല്‍നടക്കാരനെ പ്രതിയാക്കി പോലീസ് കേസെടുത്തിരിക്കുന്നത്
Previous Post Next Post