സൈബർ ആക്രമണത്തിൽ പരാതിയുമായി പ്രാദേശിക കോൺഗ്രസ് നേതാവിന്റെ ഭാര്യ….


കൊച്ചി: സിപിഎം നേതാവ് കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണത്തിൽ നടപടികൾ വേഗത്തിലാക്കാൻ മെറ്റയോട് ആവശ്യപ്പെട്ട് അന്വേഷണ സംഘം. മെറ്റയിൽ നിന്നുള്ള റിപ്പോർട്ട് ലഭിച്ചതിന് ശേഷമാകും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ. അതേസമയം കേസിൽ പ്രതിയായ കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണന്‍റെ ഭാര്യയും തനിക്കെതിരായ സൈബർ ആക്രമണത്തിൽ പരാതി നൽകിയിട്ടുണ്ട്. കുടുംബത്തെ വേട്ടയാടുന്നെന്നാണ് പരാതി. ഫോട്ടോയടക്കം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുവെന്നും ലൈംഗികാധിക്ഷേപ പരാമർശങ്ങൾ നടത്തുന്നെന്നും പരാതിയിൽ പറയുന്നു. വടക്കൻ പറവൂർ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതി സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്.

Previous Post Next Post