ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഭാര്യ അറസ്റ്റിൽ


സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കാര്യമ്പാതി ചന്ദ്രന്‍ (56) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ ഭവാനി (54)യെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് പുൽപ്പള്ളിയിലാണ് സംഭവം.

മരണകാരണത്തില്‍ ഡോക്ടര്‍ സംശയം പറഞ്ഞതോടെ പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു. ഇതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് നടന്ന പൊലീസ് ചോദ്യം ചെയ്യലില്‍ ഭാര്യ കുറ്റം സമ്മതിക്കുകയായിരുന്നു. സ്ഥിരം മദ്യപാനിയായ ചന്ദ്രന്‍ വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കി തന്നെ ഉപദ്രവിക്കുമായിരുന്നുവെന്ന് ഭവാനി മൊഴിയില്‍ വ്യക്തമാക്കി.

Previous Post Next Post