സിപിഐ പാർടി കോൺഗ്രസിന് ഇന്ന് തുടക്കം…




ചണ്ഡീഗഡ് : സിപിഐയുടെ ഇരുപത്തഞ്ചാം പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം. ചണ്ഡീഗഡിൽ രാവിലെ 11 മണിക്ക് റാലിയോടെ ആണ് പാർട്ടി കോൺഗ്രസിന് തുടക്കം ആവുന്നത്.

 റാലിക്ക് ശേഷം ഇന്ന് വൈകീട്ട് ദേശീയ എക്സിക്യൂട്ടിവ്, ദേശീയ കൗൺസിൽ യോഗങ്ങൾ ചേരും. നാളെ പ്രതിനിധി സമ്മേളനത്തിൻ്റെ ഉൽഘാടനത്തിൽ സിപിഎം ജന സെക്രട്ടറി എംഎ ബേബി അടക്കം വിവിധ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ പങ്കെടുക്കും. ജന സെക്രട്ടറി സ്ഥാനത്ത് ഡി രാജ തുടരുമോ എന്നതിൽ ഇന്നും നാളെയുമായി നേതാക്കൾക്ക് ഇടയിൽ ആശയവിനിമയം നടന്നേക്കും.
Previous Post Next Post