പുഴയിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു..


        
പുഴയിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു. പുലക്കാട്ടുകര സ്വദേശി കുടിയിരിക്കൽ വീട്ടിൽ നിധീഷ് (33) ആണ് മരിച്ചത്.സംഭവത്തിൽ മറ്റ് മൂന്ന് പേർക്ക് കൂടി പരുക്കേറ്റിട്ടുണ്ട്.തൃശ്ശൂർ മണലി പാലത്തിന് സമീപത്തെ കടവിൽ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം.

പുഴയിൽ കുളിച്ച ശേഷം മടങ്ങുന്നതിനിടെ ഓട്ടോ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ഓട്ടോയിൽ നിന്ന് തെറിച്ച് വീണ നിതീഷ് പടവുകളിൽ തലയിടിച്ച് വീഴുകയും തുടർന്ന് ദേഹത്തേക്ക് ഓട്ടോ മറിയുകയുമായിരുന്നു. ആമ്പല്ലൂർ സ്വദേശി ഓംബുള്ളി വീട്ടിൽ സുബിൻ, സഹോദരൻ സൂര്യൻ, മണലി സ്വദേശി പറമ്പൻ വീട്ടിൽ അബി എന്നിവർക്കാണ് പരുക്കേറ്റത്.


Previous Post Next Post