അധ്യാപകനും വിദ്യാർത്ഥിയും തമ്മില് സംഘട്ടനം അധ്യാപകൻ വിദ്യാർത്ഥിയുടെ മൂക്കിടിച്ച് തകർത്തു.


        
കൊല്ലത്ത് അധ്യാപകനും വിദ്യാർത്ഥിയും തമ്മില് സംഘട്ടനം. അഞ്ചാലുംമൂട് സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയും കായികാധ്യാപകൻ റാഫിയും തമ്മിലായിരുന്നു സംഘട്ടനം. സംഘർഷത്തിൽ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അധ്യാപകൻ വിദ്യാർത്ഥിയുടെ മൂക്കിടിച്ച് തകർത്തു. സംഭവത്തിൽ അധ്യാപകനും പരിക്കേറ്റിട്ടുണ്ട്.

വിദ്യാർത്ഥി മറ്റൊരു പെൺകുട്ടിയെ തെറി വിളിച്ചത് ചോദ്യം ചെയ്തതാണ് സംഘട്ടനത്തിന് കാരണമെന്ന് പ്രിൻസിപ്പൽ പ്രതികരിച്ചു.

വിദ്യാർത്ഥിക്ക് തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസിലും ബാലാവകാശ കമ്മീഷനിലും വിദ്യാർത്ഥി പരാതി നൽകിയിട്ടുണ്ട്.
Previous Post Next Post