നബിദിന ആഘോഷത്തിൽ പങ്കെടുത്ത് ഷവർമ കഴിച്ച കുട്ടികൾക്ക് ശാരീരിക അവശതകൾ


കാസർകോട് പള്ളിക്കര പൂച്ചക്കാട് നബിദിന ആഘോഷത്തിൽ പങ്കെടുത്ത് ഷവർമ കഴിച്ച കുട്ടികൾക്ക് ശാരീരിക അവശതകൾ . ശാരീരിക അവശതകളെ തുടർന്ന് കുട്ടികൾ ചികിത്സ തേടി. ആഘോഷത്തിൽ പങ്കെടുത്തവർ പൂച്ചക്കാട്ടെ ഹോട്ടലിൽ നിന്നും ഷവർമ്മ വാങ്ങി കഴിച്ചിരുന്നു. ഇവർക്കാണ് ഭക്ഷ്യ വിഷബാധയുണ്ടായതെന്നാണ് സംശയം. നാല് കുട്ടികൾ കാഞ്ഞഞ്ഞാട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. 10 പേർ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.


Previous Post Next Post