പൊലീസ് മർദ്ദനത്തിന്റെ ഇര.. വി എസ് സുജിത്ത് വിവാഹിതനായി…




നീതിക്കായി പോരാടുന്ന പൊലീസ് മർദ്ദന ഇര യൂത്ത് കോൺഗ്രസ് കുന്നംകുളം മണ്ഡലം പ്രസിഡന്റ് സുജിത്ത് വിവാഹിതനായി. തൃഷ്ണയാണ് വധു. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. വിവാഹ ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ ടി.എൻ. പ്രതാപൻ, സന്ദീപ് വാര്യർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

കുന്നംകുളത്ത് വെച്ച് പോലീസ് കസ്റ്റഡിയിലെടുത്ത സുജിത്തിനെ ക്രൂരമായി മർദ്ദിച്ചുവെന്ന ആരോപണം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ വിഷയത്തിൽ പോലീസിനെതിരെ ശക്തമായ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. തുടർന്ന് പോലീസിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു
Previous Post Next Post