കെ ടി ജലീലിനെതിരെ കൂടുതൽ ആരോപണങ്ങളുമായി സിദ്ധീഖ് പന്താവൂർ…





കെ ടി ജലീലിനെതിരെ കൂടുതൽ ആരോപണങ്ങളുമായി മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി സിദ്ധീഖ് പന്താവൂർ. ജലീലിന്റെ ഭാര്യ എം പി ഫാത്തിമകുട്ടിക്ക് വളാഞ്ചേരി ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രിൻസിപ്പലായി നിയമനം ലഭിച്ചത് ചട്ടങ്ങൾ ലംഘിച്ചാണെന്ന് സിദ്ധീഖ് പന്താവൂർ ആരോപിച്ചു. പ്രിൻസിപ്പൽ ആകേണ്ടിയിരുന്നത് വി കെ പ്രീത എന്ന അധ്യാപികയായിരുന്നുവെന്നും ഇത് മറികടന്നാണ് ഫാത്തിമകുട്ടിയെ പ്രിൻസിപ്പലാക്കിയതെന്നും സിദ്ധീഖ് പന്താവൂർ പറഞ്ഞു. രണ്ട് പേർക്കും ഒരേ സീനിയോറിറ്റിയാണ് ഉണ്ടായിരുന്നത്.

നിയമപ്രകാരം ഒരേ സീനിയോറിറ്റിയുള്ളവർ ആണെങ്കിൽ പ്രായം കൂടി പരിഗണിക്കണം. പ്രായം കൂടി പരിഗണിക്കുമ്പോൾ പ്രിൻസിപ്പലാകാൻ യോഗ്യത ഉണ്ടായിരുന്നത് പ്രീതയ്ക്ക് ആയിരുന്നു. ഇതെല്ലാം മറികടന്നാണ് നിയമനം നടത്തിയത്. ഇതിനായി സ്‌കൂൾ മാനേജ്മെന്റ് സ്‌കൂളിലെ സീനിയോറിറ്റി ലിസ്റ്റ് തെറ്റായി പ്രസിദ്ധീകരിച്ചുവെന്നും സിദ്ധീഖ് പന്താവൂർ ആരോപിച്ചു.
Previous Post Next Post