ആൾകൂട്ട വിചാരണ നടത്തി ക്രൂരമായി മർദിച്ചു; സിപിഎമ്മിനെതിരെ ആരോപണവുമായി കോൺഗ്രസ് പ്രവർത്തകന്‍…


കോൺഗ്രസ് പ്രവർത്തകനെ ആൾകൂട്ട വിചാരണ നടത്തി അതിക്രൂരമായി മർദിച്ചു എന്ന് പരാതി. സംഭവം പത്തനംതിട്ട ചെറുകോൽപുഴയിലാണ് സംഭവം. തൊടുപുഴ സ്വദേശികളും പ്രാദേശിക സിപിഎം പ്രവർത്തകരുമായി ചേർന്ന് മർദിച്ചു എന്നാണ് പരാതി. പരിക്കേറ്റ കോൺഗ്രസ് വാർഡ് പ്രസിഡന്‍റ് എം എം വർഗീസ് ചികിത്സയിലാണ്. കയർ കെട്ടി വലിച്ചുകൊണ്ട് പോയി രണ്ട് മണിക്കൂറിൽ അധികം മർദ്ദിച്ചുവെന്നാണ് വർഗീസ് പറയുന്നത്.

വിദേശ ജോലിയുമായി ബന്ധപ്പെട്ട് തൊടുപുഴ സ്വദേശിയിൽ നിന്ന് വർഗീസ് പണം വാങ്ങിയിരുന്നു. പൊലീസ് സ്റ്റേഷനിൽ തീർക്കേണ്ട വിഷയം രാഷ്ട്രീയമായി പ്രാദേശിക സിപിഎം നേതൃത്വം ഏറ്റെടുത്ത് പകപോക്കുകയായിരുന്നു എന്ന് വർഗീസ് ആരോപിക്കുന്നു. ആൾക്കൂട്ട വിചാരണയ്ക്ക് കോയിപ്രം പൊലീസ് ഒത്താശ ചെയ്തെന്നും ആരോപണമുണ്ട്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം സിപിഎം തള്ളുകയായിരുന്നു. വിദേശ ജോലി വാഗ്ദാനം ചെയ്ത് ഒരുപാട് പേരിൽ നിന്ന് വർഗീസ് പണം വാങ്ങിയിട്ടുണ്ടെന്നും അവരാണ് ഇവിടെയെത്തി മർദ്ദിച്ചത്. വർഗീസിനെ തങ്ങൾ രക്ഷിക്കുകയായിരുന്നുവെന്നും സിപിഎം വാർഡ് മെമ്പർ കെ ടി സുബിൻ പറഞ്ഞു.

Previous Post Next Post