തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവ്…ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു…





ഇടുക്കി തൊടുപുഴയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപണത്തിൽ ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശിനി സുമിയാണ് മരിച്ചത്. തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റലിനെതിരെയായിരുന്നു പരാതി. 
ഒരു കോടി രൂപ ചിലവുള്ള ടിൽ തെറാപ്പി പരാജയപ്പെട്ടു എന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.60 ശതമാനം രോഗശമനം ഉറപ്പ് നൽകിയതിന് ശേഷമാണ് ചികിത്സയ്ക്ക് വിധേയമായതെന്നും എന്നാൽ ചികിത്സ പരാജയപ്പെട്ടെന്നും രോഗി കൂടുതൽ ഗുരുതരാവസ്ഥയിലാവുകയുമായിരുന്നു എന്നാണ് കുടുംബത്തിന്റെ പരാതി. കൂടാതെ രോഗിയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതായും ബന്ധുക്കൾ പറഞ്ഞു.
Previous Post Next Post