ഒമ്പതാം ക്ലാസുകാരന് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം.


        
ഒമ്പതാം ക്ലാസുകാരന് സീനിയർ വിദ്യാർത്ഥികളുടെ മർദനം. കോട്ടക്കൽ കുഞ്ഞാലിമരയ്ക്കാർ എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥികളാണ് ഒമ്പതാം ക്ലാസുകാരനെ മർദിച്ചത്. വീട്ടിലെത്തിയശേഷം ആരോഗ്യ പ്രശ്‌നം നേരിട്ട കുട്ടി വടകര സഹകരണ ആശുപത്രിയിൽ ചികിൽസ തേടി.

നിലവിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തെ തുടർന്ന് സ്കൂൾ അധികൃതർക്കെതിരെ ആരോപണവുമായി രക്ഷിതാക്കൾ രംഗത്തെത്തി. ഉച്ചയ്ക്ക് സംഭവം ഉണ്ടായിട്ടും തങ്ങളെ വിളിച്ചറിയിച്ചില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്.



Previous Post Next Post