ഇടതുകൈവിരലുകൾ ഒടിഞ്ഞ് പ്ലാസ്റ്റർ ഇട്ട കോൺഗ്രസ് നേതാവിനെ ക്രൂരമായി മർദിച്ചു.. ഉദ്യോ​ഗസ്ഥനെതിരെ വകുപ്പുതല നടപടിക്ക് ഉത്തരവ്..



കോൺഗ്രസ് നേതാവിനെ ക്രൂരമായി മർദിച്ച പൊലീസുകാരനെതിരെ നടപടികൾ സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. കോൺഗ്രസ് സമരത്തിനിടെ കളക്ടറേറ്റിന് സമീപം കെ.എസ്.ആർ.ടി.സി. സ്റ്റാന്റിൽ നിൽക്കുമ്പോളാണ് നേതാവിനെ തല്ലിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിക്കുകയും, വിവാദങ്ങൾ സൃഷ്‌ടിക്കുകയും ചെയ്തു. പൊന്നാനി സ്വദേശി ശിവരാമനാണ് മർദ്ദനമേറ്റത്.

പോലീസുകാരൻ അകാരണമായി ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ മലപ്പുറം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർക്കെതിരെയാണ് പരാതി വന്നത്. സി.പി.ഒ. ഹരിലാലിനെതിരെ വകുപ്പുതല അന്വേഷണം നടത്തി അച്ചടക്ക നടപടികൾ സ്വീകരിക്കാനാണ് കമ്മീഷൻ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയത്.

സമരത്തിന് പോകാതെ കളക്ടറേറ്റിന് സമീപം കെ.എസ്.ആർ.ടി.സി. സ്റ്റാന്റിൽ നിൽക്കുന്ന നേതാവിനെ വെറുതെ ലാത്തികൊണ്ട് തല്ലുകയായിരുന്നു. ഇടതുകൈവിരലുകൾ ഒടിഞ്ഞ് പ്ലാസ്റ്റർ ഇട്ട അവസ്ഥയിലായതിനാൽ ശിവരാമൻ സമര സ്ഥലത്തു നിന്നും ഏതാണ്ട് നൂറു മീറ്റർ ദൂരെയായിരുന്നു നിന്നിരുന്നത്. 2020 സെപ്റ്റംബർ 19 ന് നടന്ന മർദ്ദനത്തിൻ്റെ ദൃശ്യങ്ങൾ സഹിതമാണ് ശിവരാമൻ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. തുടർന്ന് ഇപ്പോഴാണ് പൊലീസുകാരനെതിരെ നടപടികൾ സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് ഇറങ്ങിയത്.


        

Previous Post Next Post