കറുകച്ചാൽ നെടുംകുന്നത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം ; ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം




കറുകച്ചാൽ : ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. നെടുമണ്ണി കിഴക്കേമുട്ടം പ്രിൻസൺ ജോൺസൺ (18) ആണ് മരിച്ചത്.

കറുകച്ചാൽ – മണിമല റോഡിൽ നെടുംകുന്നം കോവേലിയിൽ തിങ്കളാഴ്ച്ച രാവിലെ 9.30നാണ് ആങ്ങമൂഴിയിൽ നിന്നും കോട്ടയത്തിനുപോയ ബസും, നെടുംകുന്നം ഭാഗത്തുനിന്നും നെടുമണ്ണിക്കുപോയ ബൈക്കും തമ്മിൽ കുട്ടിയിടിച്ച് അപകടമുണ്ടായത്.
ഉടൻതന്നെ നാട്ടുകാർ അപകടത്തിൽ പരിക്കേറ്റ യുവാവിനെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Previous Post Next Post