പാമ്പാടി : ലഹരിക്കെതിരായ സാമൂഹികാവബോധം പൊതുജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനായി
കേരള ജനമൈത്രി പോലീസ് പാമ്പാടി കെ.ജി. കോളജിലെ നാഷണൽ കേഡറ്റ് കോർ, ആൻ്റി നാർക്കോട്ടിക് സെൽ, ഫിലിം ആൻഡ് ഡ്രാമ ക്ലബ് എന്നിവയുടെ സഹകരണത്തോടെ
അവതരിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ നാടകം ‘ഒരു മദ്യപാനിയുടെ ആത്മകഥ’ ഒക്ടോബർ 8-ാം തീയതി രാവിലെ പത്തുമണിക്ക് കെ.ജി. കോളജ് ഓഡിറ്റോറിയത്തിൽ അരങ്ങേറും. കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി. സാജു വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും