
അടൂർ കോട്ടമുകളിൽ ഒറ്റക്ക് താമസിച്ചിരുന്ന 77കാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രത്നമ്മയാണ് മരിച്ചത്. ഇന്ന് രാവിലെ പ്രദേശവാസികളാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. പിന്നീട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
ഇവരുടെ വലതുകയ്യിൽ ഒരു മുറിവുണ്ട്. കൈ ഞരമ്പ് മുറിച്ചതിന് ശേഷം ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. പ്രാഥമിക വിലയിരുത്തൽ മാത്രമാണിത്.
ഭർത്താവ് മരണപ്പെട്ടതിനു ശേഷം രത്നമ്മ ഒറ്റക്കായിരുന്നു താമസം. ഇൻക്വസ്റ്റ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായ ശേഷമേ മരണത്തിന്റെ വ്യക്തമായ കാരണമെന്തെന്ന് സ്ഥിരീകരിക്കാവൂ എന്നാണ് പൊലീസ് വ്യക്തമാക്കിയത്.