.

സംസ്ഥാനത്തിന് ഏറെ ഗുണകരമാകുന്ന ബംഗളൂരു – എറണാകുളം വന്ദേഭാരത്തിൻ്റെ ഷെഡ്യൂൾ ആയി. രാവിലെ 5.10ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.50ന് എറണാകുളത്ത് എത്തും. 2.20ന് പുറപ്പെട്ട് രാത്രി 11.00ന് ബെംഗളൂരുവിൽ എത്തും. എന്നാൽ സർവ്വീസ് ആരംഭിക്കുന്ന കൃത്യമായ തീയതി എന്നതിൽ വ്യക്തത വന്നിട്ടില്ല. ഇക്കാര്യം ഉടൻ അറിയിക്കും. അടുത്ത ദിവസം മുതൽ ബംഗളൂരു – എറണാകുളം വന്ദേഭാരത് സർവീസ് ആരംഭിക്കുന്നതിനെ തുടർന്ന് ഈ മാസം ഈ മാസം സർവ്വീസ് ആരംഭിക്കുകയാണെങ്കിൽ ക്രിസ്മസ്, പുതുവർഷത്തിന് യാത്രാക്ലേശമനുഭവിക്കുന്നവർക്ക് ഇത് ഗുണകരമാവും.
സ്റ്റോപ്പുകൾ : തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, സേലം കൃഷ്ണരാജപുരം.