പാമ്പാടി ശ്രീരാമ ചന്ദ്ര വിലാസം എൻ എസ് എസ് കരയോഗത്തിന്റെ കുടുംബസംഗമം നടത്തി.


പാമ്പാടി ശ്രീരാമ ചന്ദ്ര വിലാസം എൻ എസ് എസ് കരയോഗത്തിന്റെ കുടുംബസംഗമം നടത്തി. കരയോഗം പ്രസിഡന്റ്‌ വി ജി ബിനു അധ്യക്ഷത വഹിച്ച യോഗത്തിൽ താലൂക് യൂണിയൻ  വൈസ് പ്രസിഡന്റ്‌  മധു കൊമ്പാറ  സംഗമം ഉത്ഘാടനം ചെയ്തു. കരയോഗ പ്രവർത്തനങ്ങൾക്കൊപ്പം  സാമൂഹ്യ പ്രതിബദ്ധതയും കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ എൻഡോവ്മെന്റ്കളും അനുമോദനങ്ങളും മേഖലാ കൺവീനർ കെ ആർ ഗോപകുമാർ നിർവഹിച്ചു.വിവിധ ചാരിറ്റി പദ്ധതികളുടെ ഉദ്ഘാടനവും തദവസരത്തിൽ നടന്നു. ചെറുവള്ളികാവ് ദേവസ്വം ഭരണ സമിതി അംഗങ്ങളായ എം പി അജികുമാർ, വി ജി ബിജു,വനിതാ സമാജം പ്രസിഡന്റ്‌ രഞ്ജിനി രാധാകൃഷ്ണൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ്‌ ഉണ്ണികൃഷ്ണൻ  കരയോഗം സെക്രട്ടറി എൻ സജീവ്, ട്രഷറർ  സുനിൽ കളപ്പുരക്കൽ, വൈസ് പ്രസിഡന്റ്‌ സുരേന്ദ്രനാഥ്, ജോയിന്റ് സെക്രട്ടറി എ എസ് അഭിലാഷ്,ഭരണ സമിതി അംഗങ്ങൾ ആയ ബിബിൻ സുകുമാർ, വിഷ്ണു രാജ്, രാജേഷ് കുമാർ കെ വി, ജയകുമാർ, അശോക് കുമാർ, സന്ദീപ് കെ എസ് എന്നിവർ ആശംസകൾ നേർന്നു.രാവിലെ പതാക ഉയർത്തലിനു ശേഷം അംഗങ്ങളുടെ വിവിധ കലാപരിപാടികളും മജിഷ്യൻ മെൽവിൻ കോട്ടയം അവതരിപ്പിച്ച മാജിക്‌ ഷോയും  നടന്നു.
Previous Post Next Post