
പള്ളിപ്പെരുന്നാളിനിടെ യുവാക്കളെ പൊലീസ് അകാരണമായി മർദ്ദിച്ചതായി ആരോപണം. കുന്നംകുളം എസ് ഐ വൈശാഖിനെതിരെയാണ് ഗുരുതര ആരോപണം ഉയർന്നിട്ടുള്ളത്. കുന്നംകുളം സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി പെരുന്നാളിന്റെ ഭാഗമായി പ്രാദേശിക പെരുന്നാൾ കമ്മിറ്റിയുടെ ആഘോഷം കുറുക്കൻപാറയിൽ നടന്നു കൊണ്ടിരിക്കുമ്പോൾ കുന്നംകുളം എസ് ഐ യുവാക്കളെ ഭീകരമായി തല്ലി ചതച്ചതായാണ് ആക്ഷേപം.
കുറുക്കൻ പാറയിലെ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി രജീഷ് ഉൾപ്പെടെയുള്ള ആറ് യുവാക്കൾക്കാണ് ക്രൂര മർദ്ദനമേൽക്കേണ്ടി വന്നത്. പുലർച്ചെ മൂന്നിന് യുവാക്കൾ ഒരുമിച്ചിരുന്ന് സംസാരിച്ചിരിക്കുമ്പോൾ രണ്ട് പൊലീസ് ജീപ്പുകൾ മുന്നിൽ വന്ന് നിർത്തുകയായിരുന്നു. സബ് ഇൻസ്പെക്ടർ വൈശാഖും പൊലീസ് സംഘവും ചാടിയിറങ്ങി യുവാക്കളെ ക്രൂരമായി മർദ്ധിക്കുകയായിരുന്നു. പൊലീസ് അതിക്രമത്തിൽ 5 പേർക്ക് പരിക്കേറ്റു.