
തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ ചൂണ്ടിയിടുന്നതിനിടയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാടൻവിള സ്വദേശി ജഹാസ് (28) ന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ 8.30ഓടുകൂടിയാണ് സുഹൃത്ത് ഷെഹിനോടൊപ്പം ജഹാസ് ചൂണ്ടയിടാൻ എത്തിയത്. ഉച്ചയ്ക്ക് ഒരുമണിയോടെ മുതലപ്പൊഴി ലേലപ്പുരിയിലെ വാർഫിനടിയിൽ യുവാവ് ചൂണ്ടയിടാനായി പോയെങ്കിലും കാണാതാവുകയായിരുന്നു.