രാഹുൽ മാങ്കൂട്ടത്തിലിനെ തിരിച്ചെടുക്കണമെന്ന് ആവശ്യം.. ചിരിച്ചുതള്ളി ഭാരവാഹികൾ…


ലൈംഗികാരോപണങ്ങളെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തിരിച്ചെടുക്കണമെന്ന് കെപിസിസി ഭാരവാഹി യോഗത്തിൽ ആവശ്യം. രാഹുലിന്റെ പേരെടുത്ത് പറയാതെയാണ് എ ഗ്രൂപ്പുകാരനായ ഭാരവാഹി ആവശ്യമുന്നയിച്ചത്.പുനഃസംഘടനക്ക് ശേഷമുള്ള കെപിസിസിയുടെ ആദ്യ യോഗത്തിലാണ് രാഹുൽ മാങ്കൂട്ടത്തിലിനായി വാദമുയർന്നത്. ആരോപണ വിധേയരെ സിപിഐഎം പാർട്ടി പദവികളിൽ തിരികെ കൊണ്ടുവന്നത് ചൂണ്ടിക്കാട്ടിയാണ് ആവശ്യം ഉയർത്തിയത്. എന്നാൽ അഭിപ്രായത്തിന് പിന്തുണയുണ്ടായില്ല. മറ്റു ഭാരവാഹികൾ അഭിപ്രായം ചിരിച്ചുതള്ളി.

അതേസമയം ഐക്യ ആഹ്വാനം നൽകിയാണ് യോഗം അവസാനിച്ചത്. രണ്ട് തിരഞ്ഞെടുപ്പുകൾ ജീവൻമരണ പോരാട്ടം എന്നും ഐക്യം മറന്നാൽ തിരിച്ചടി ഉണ്ടാകുമെന്നും നേതാക്കൾ ഓർമ്മപ്പെടുത്തി.

Previous Post Next Post