വീണ്ടും ട്രെയിൻ യാത്രയ്ക്കിടെ ആക്രമണം; ഐലൻഡ് എക്സ്പ്രസിൽ ഭിന്നശേഷിക്കാരനായ യാത്രക്കാരനുനേരെ അതിക്രമം..


സംസ്ഥാനത്ത് വീണ്ടും ട്രെയിൻ യാത്രക്കിടെ ആക്രമണം. ട്രെയിൻ യാത്രയ്ക്കിടെ ഭിന്നശേഷിക്കാരനായ യുവാവിനുനേരെയാണ് ആക്രമണം ഉണ്ടായത്. കൊല്ലം ശാസ്താംകോട്ടയിൽ വെച്ചാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് കന്യാകുമാരിക്ക് പോവുകയായിരുന്ന ഐലൻഡ് എക്സ്പ്രസിലെ ഭിന്നശേഷിക്കാരുടെ കംപാർട്ട്മെൻറിൽ വെച്ചാണ് അതിക്രമം. ആലപ്പുഴ താമരക്കുളം സ്വദേശി നാസറിനെയാണ് ആക്രമിച്ചത്. നാസറിനെ ആക്രമിച്ചശേഷം അക്രമി ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. നാസറിൻറെ മുഖത്താണ് പരിക്കേറ്റത്. റെയിൽവെ പൊലീസ് നാസറിൻറെ മൊഴിയെടുത്തു. വർക്കലയിൽ ഇന്നലെ രാത്രി ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ മദ്യലഹരിയിൽ യാത്രക്കാരൻ ചവിട്ടി പുറത്തേക്ക് തള്ളിയിട്ട നടുക്കുന്ന സംഭവത്തിന് പിന്നാലെയാണ് ട്രെയിൻ യാത്രക്കാരനുനേരെ വീണ്ടും അതിക്രമം ഉണ്ടാകുന്നത്.

Previous Post Next Post