സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന



കൊച്ചി : സംസ്ഥാനത്ത് ഇടവേളക്ക് ശേഷം സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഇന്ന് ഗ്രാമിന് 15 രൂപ വര്‍ധിച്ച്‌ 11,290 രൂപയും പവന് 120 രൂപ വര്‍ധിച്ച്‌ 90,320 രൂപയുമായി.

ശനിയാഴ്ച ഗ്രാമിന് 25 രൂപ കുറഞ്ഞ് 11,275 രൂപയും പവന് 200 രൂപയും കുറഞ്ഞ് 90,200 രൂപയുമായിരുന്നു വില. ഇന്നലെയും ഇതേ വില തന്നെയായിരുന്നു.

യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 4,021.80 ഡോളറിലെത്തി. ആഗോളവിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 4,012.02 ഡോളറാണ് വില. ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് സംബന്ധിച്ച പ്രഖ്യാപനം തന്നെയാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകം.
Previous Post Next Post