സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെ ബൈക്ക് തെന്നിവീണു; പോളിടെക്‌നിക്ക് വിദ്യാർത്ഥി…


കുറ്റിപ്പുറം മൂടാലിൽ ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. കെഎംസിടി പോളിടെക്‌നിക്ക് കോളേജിലെ രണ്ടാം വർഷ ഓട്ടോമൊബൈൽ വിദ്യാർത്ഥി കൊളത്തൂർ മൂർക്കനാട് സ്വദേശി പൈങ്ങേരി വീട്ടിൽ അൻഷിദ്(21)ആണ് മരിച്ചത്. മൂടാൽ പറക്കുന്ന് ക്ഷേത്രത്തിനു സമീപം വെച്ച് വിദ്യാർത്ഥിയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് തെന്നി വീഴുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ അൻഷിത് മരിച്ചു. കുറ്റിപ്പുറം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Previous Post Next Post