മദ്യപിച്ച് ട്രെയിനിൽ കയറിയയാൾ യാത്രക്കാരിയെ ആക്രമിച്ചു പുറത്തേക്കു ചവിട്ടി ത്തെറിപ്പിച്ചു.



മദ്യപിച്ച് ട്രെയിനിൽ കയറിയയാൾ യാത്രക്കാരിയെ ആക്രമിച്ചു പുറത്തേക്കു ചവിട്ടി ത്തെറിപ്പിച്ചു.

ഗുരുതമായി പരുക്കേറ്റ പാലോട് സ്വദേശിനി സോനുവിനെ (ശ്രീക്കുട്ടി -19) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കും വയറിനുമാണ് പരിക്കേറ്റത്. ഇപ്പോൾ ആരോഗ്യ നില അല്പം മെച്ചപ്പെട്ടിട്ടുണ്ട്. വെൻ്റിലേറ്റർ സഹായം ഒഴിവാക്കി.

ഇന്നലെ രാത്രി തിരുവനന്തപുര ത്തേക്കു പോകുകയായിരുന്ന കേരള എക്സ്സിലാണു സംഭവം.

സംഭവത്തിൽ പാറശാലയ്ക്കു സമീപം പനച്ചമൂട് വടക്കുംകര സുരേ ഷ്‌കുമാറിനെ (48) പിടികൂടി. 

യാത്രക്കാർ തടഞ്ഞുവച്ച ഇയാളെ കൊച്ചുവേളി റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തുവരുന്നു. രാവിലെ ഇയ്യാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും

ഇന്നലെ രാത്രി 8.30ന് ആണു സംഭവം. ട്രെയിൻ വർക്കല സ്‌റ്റേ ഷനിൽ എത്തിയപ്പോൾ സുരേഷ്കുമാർ ജനറൽ കംപാർട്മെന്റിൽ കയറി. സുരേഷ്കുമാർ മദ്യ ലഹരിയിൽ ആണ് പെരുമാറിയത് 

ട്രെയിൻ വർക്കലയ്ക്കും കടയ്ക്കാവൂരിനും ഇടയിൽ അയന്തി പാലത്തിനു സമീപം എത്തിയപ്പോൾ പ്രകോപിതനായ സുരേഷ്‌കുമാർ സോനുവിനെ പുറത്തേക്ക് ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച സോനുവിൻ്റെ സുഹൃത്ത് അർച്ചനയെയും ഇയാൾ ചവിട്ടി വീഴ്ത്തിയെങ്കിലും ചവിട്ടുപടിയിൽ പിടിച്ചുകിടന്നു എന്ന് സഹയാത്രിക പറഞ്ഞു .

ഒപ്പമുണ്ടായിരുന്ന യാത്രക്കാരാണ് അർച്ചനയെ രക്ഷിച്ചത്. ട്രാക്കിനു പുറത്തേക്കു വീണ സോനുവിനെ യാത്രക്കാർ അറിയിച്ചത് അനുസരിച്ച് റെയിൽവേ പൊലീസ് എത്തി തിരുവനന്തപുരം-കൊല്ലം മെമു ട്രെയിനിൽ വർക്കലയിൽ എത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെൻ്റിലേറ്ററിലേക്ക് മാറ്റി.

Previous Post Next Post