
സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് വിമാനം മുംബൈയിലേക്ക് വഴിതിരിച്ചുവിട്ടു. 1984ലെ മദ്രാസ് വിമാനത്താവള ശൈലിയിലുള്ള സ്ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി സന്ദേശം. ശനിയാഴ്ച പുലർച്ചെയാണ് ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവള അധികൃതർക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ‘ഇൻഡിഗോ 68 ഹൈദരാബാദിൽ ഇറങ്ങുന്നത് തടയുക’ എന്ന തലക്കെട്ടോടെയാണ് വിമാനത്താവളത്തിലെ കസ്റ്റമർ സപ്പോർട്ട് ഇ-മെയിലിൽ രാവിലെ 05.25ന് സന്ദേശം ലഭിച്ചത്